Friday, March 5, 2010

സുകുമാര വചനങ്ങള്‍

സുകുമാര വചനങ്ങള്‍
ഈയിടെ ലഭിച്ചത്
വി.എസ് - കിടന്നിടത്ത് വിസര്‍ജിക്കുന്ന ജീവി
ടി.പദ്മനാഭന്‍ - വെളിച്ചം കഥാപാത്രത്തിന് നല്‍കി ഇരുട്ടില്‍ കഴിയുന്ന കഥാകാരന്‍
മമ്മുട്ടി - തിരശീലയിലെ പഴശിരാജ വീട്ടിലെത്തിയാല്‍ പഴം രാജാവ്‌
മോഹന്‍ലാല്‍ - കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭം
ഇന്നസെന്റ് - വിവരം കെട്ടവന്‍
വി.ആര്‍. കൃഷ്ണയ്യര്‍ - വയസ്സന്‍
ഇനി ലഭിക്കാന്‍ ഇടയുള്ളത്
സച്ചിന്‍ - മുപ്പത്തി എട്ടാം വയസ്സില്‍ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെ ഒറ്റയ്ക്ക് ബാറ്റ് ചെയ്തവന്‍, ബാറ്റിങ്ങിന്റെ വ്യാകരണം അറിയാത്തവന്‍
യേശുദാസ് - ഒരു ഗാനത്തില്‍ പോലും ശ്രുതി ഇല്ലാത്ത പാമരന്‍, മുടി കറുപ്പിച്ച് അമേരിക്കയില്‍ സ്ഥിര താമസ മാക്കിയത് നന്നായി. താളബോധമില്ലത്തവന്‍.
അടൂര്‍ ഗോപാലകൃഷ്ണന്‍ - ഒറ്റ ഷോട്ട് പോലും വൃത്തിയായി എടുക്കാന്‍ അറിയാത്തവന്‍, അക്ഷര വിരോധി.
ഇനി ഇവര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍....
യേശുക്രിസ്തു - മനസ്സാക്ഷി ഇല്ലാത്തവന്‍, വേദനിക്കുന്നവന്റെ ഹൃദയം മനസ്സിലാക്കാത്ത ആള്‍.
ഗാന്ധിജി - ഒരിക്കല്‍ പോലും ഗാന്ധിയനാവാത്ത ആള്‍, അര്‍ദ്ധ നഗ്നനായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
ചാര്‍ളി ചാപ്ലിന്‍ - അഭിനയം പ്രത്യേകിച്ച് കോമഡി ചെയ്യാനറിയാത്ത കോമാളി.
കാറല്‍ മാര്‍ക്സ് - മാര്‍ക്സിസം എന്തെന്ന്‍ അറിയാത്ത വിവരദോഷി.
സുകൃതം... നമ്മുടെ പൂര്‍വജന്മ സുകൃതമാണ് ഇവ കേള്‍ക്കാന്‍ ഇടവരുത്തിയത്. കേള്‍പ്പിച്ച വചനങ്ങള്‍ക്ക് നന്ദി.... കേള്‍പ്പിയ്ക്കാനിരിയ്ക്കുന്നവയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.....
**********************************************************************************
"മോഹന്‍ലാല്‍ എന്നെ അയാള്‍ എന്ന് വിളിച്ചു" അഴീക്കോട്‌ - വാര്‍ത്ത
സ്കൂള്‍ വിട്ടു വന്ന ടിന്റു മോന്‍ ഉറക്കെ കരഞ്ഞു കൊണ്ട് അമ്മേ... ഉണ്ണിക്കുട്ടന്‍ എന്നെ കൊഞ്ഞനം കാട്ടി പേടിപ്പിച്ചു.
അമ്മ:- ഉണ്ണിക്കുട്ടന്‍ വെറുതെ അങ്ങനെ ചെയ്യില്ലല്ലോ? മോനെന്താ ഉണ്ണിക്കുട്ടനെ ചെയ്തത്?
ടിന്റു:-ഞാന്‍ അവന്റെ തലയ്ക്ക് കല്ലെടുത്ത് കുത്തിയതെ ഉള്ളൂ.
***********************************************************************************